10 പേപ്പർ പേനക്ക് 99 രൂപ

ജൻശിക്ഷൻ സൻസ്ഥാൻ  (ജെ.എസ്.എസ്) മലപ്പുറവും പുളിക്കൽ എബിലിറ്റി സെന്ററുമായി ചേർന്ന് നടത്തുന്ന പരിശീലന പരിപാടികളുടെ ഭാഗമായി ഭിന്നശേഷിയുള്ളവർ നിർമ്മിച്ച പേപ്പർ പേനകൾ ഇന്നു മുതൽ ആമസോണിൽ ലഭ്യമാണ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചു വലിച്ചെറിഞ്ഞാലും പ്രകൃതിയിൽ ഒരു ചെടി മുളയ്ക്കുന്ന രീതിയിൽ സംവിധാനിക്കുന്ന പേപ്പർ പേനകളാണ് ഇതിൽ പ്രധാനം. 10 പേനക്ക് 99 രൂപയാണ് വില. കാഴ്ചയും കേൾവിയുമില്ലാത്തവരുടെ കഴിവ് ഉപയോഗിച്ച് നിർമ്മിച്ച തുണി സഞ്ചികളും ലഭ്യമാണ്. 

പത്തു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച എബിലിറ്റി സെന്റർ ഭിന്നശേഷിക്കാരുടെ ആശാകേന്ദ്രമാണ്. ഡിഗ്രി കോഴ്‌സിനൊപ്പം ഇവിടെ തൊഴിൽ പരിശീലനവും നൽകുന്നു. ഡിഗ്രി കഴിഞ്ഞ് പുറത്തു പോകുന്നവരെ സ്വയം പര്യാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. 04931221979 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നേരിട്ട് ഇവരുടെ ഉൽപന്നങ്ങൾ ലഭിക്കും. ഭിന്നശേഷിയുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

ആമസോണിൽ നിന്ന് ലഭിക്കാൻ...

https://www.amazon.in/JSS-paper-pen-set-20/dp/B0839BR2TR/ref=sr_1_1?keywords=paper+pen+jss&qid=1578147561&sr=8-1