A project of 3 crore for tribal upliftment

A project of 3 crore for tribal upliftment

നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കുന്ന മൂന്ന് കോടി രൂപയുടെ സമഗ്ര ആദിവാസി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചാലിയാർ ,മൂത്തേടം, അമരമ്പലം ,കരുളായി എന്നീ നാല് പഞ്ചായത്തുകളിൽ 375 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നാലുവർഷത്തിനുള്ളിൽ സമഗ്ര വികസനത്തോടൊപ്പം സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആട് വളർത്തൽ , പച്ചമരുന്ന് കൃഷി, തേനീച്ചകൃഷി, മത്സ്യ കൃഷി ,തൊഴിൽ സംരംഭങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാന ജീവനോപാധി പ്രവർത്തനങ്ങൾ.

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് നിലമ്പൂർ നെടുങ്കയം കോളനിയിൽ വെച്ച് ശ്രീ പി വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ്ഗ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പവല്ലി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 
വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഉടമസ്ഥാവകാശ ബോധമുള്ള പദ്ധതികളാണ് പട്ടിക വർഗ സമൂഹത്തിന് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ നബാർഡ് കേരള ചീഫ് ജനറൽ മാനേജർ  Dr ഗോപകുമാരൻ നായർ പറഞ്ഞു.
18 പട്ടിക വർഗ്ഗ സങ്കേതങ്ങളിൽ രൂപീകരിച്ച ഊരുവികസന സമിതിയിൽ ഇവയെ ബന്ധിപ്പിച്ചു കൊണ്ടൊരുക്കിയ വില്ലേജ് പ്ലാനിങ് കമ്മിറ്റികളാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 
പദ്ധതിയുടെ ഭാഗമായി നെടുങ്കയം കോളനിയിൽ 3500 കുരുമുളക് തൈകൾ നട്ടുള്ള കൃഷി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ശ്രീ ഗോപകുമാരൻ നായർ നിർവഹിച്ചു. മൂന്ന് വർഷം കൊണ്ട് ജൈവ കുരുമുളക് ഉൽപാദിപ്പിച്ച് കോളനികളെ സ്വയം പര്യാപ്തതയിലെത്തിക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജെ എസ് എസ് ഡയറക്ടർ വി ഉമ്മർ കോയ,നബാർഡ് കേരള ഡി ജി എം ഡോ. സുബ്രമണ്യൻ, കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അഞ്ചേരിയൻ, വൈസ് പ്രസിഡണ്ട് സുരേഷ്, റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് ജോയിന്റ് ഡയറക്ടർ വിജയകുമാർ, കാളികാവ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിബി വർഗീസ്, കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്, ബി ഡി ഒ കേശവദാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശീബ, വാർഡ് മെമ്പർ അബ്ദുറഹ്മാൻ, വി പി സി പ്രതിനിധികൾ, ജെ എസ് എസ് പ്രോഗ്രാം ഓഫീസർ സി ദീപ, പ്രോഗ്രാം കോഡിനേറ്റർ നിഖിൽ കെ തുടങ്ങിയവർ സംസാരിച്ചു