സ്ത്രീശാക്തീകരണത്തിന്റെ പ്രസക്തി വിളിച്ചോതി ജെ.എസ്.എസ്.മലപ്പുറം വനിതാദിനം ആചരിച്ചു.

International Women's Day celebrated under JSS Malappuram.The women's rally, the public meeting, the exhibition and the art processions were organized.  JSS Chairman PV Abdul Wahab MP inaugurated the celebration.

നിലമ്പൂർ നഗരത്തിനെ പ്രൗഢമാക്കി വനിതാദിന സന്ദേശം വിളിച്ചോതി സന്ദേശറാലി നടത്തി. ശ്രീമതി യാസ്മിൻ വഹാബ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പീവീസ് ആർക്കിഡിന് മുൻവശം പഠിതാക്കളുടെ തുണിത്തരങ്ങളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തി സംവിധാനിച്ച 'ദിശ' എക്സിബിഷനിന്റെയും വനിതാദിനാചരണ പരിപാടികളുടേയും ഉദ്ഘാടനം ജെ.എസ്.എസ് ചെയർമാൻ പി.വി അബ്ദുൽ വഹാബ് എം.പി നിർവ്വഹിച്ചു. പഠിതാക്കളുടെ വൈവിദ്ധ്യമാർന്ന പരിപാടികളും പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സംഗമത്തിൽ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്ദീൻ കുട്ടിഹാജി ജെ.എസ്.എസിന് കീഴിലുള്ള പഠിതാക്കൾ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ സംഘടനക്ക് കീഴിലുള്ള ഹോട്ടലുകളിൽ വിപണനം നടത്താനുള്ള ധാരണാപത്രം ജെ.എസ്.എസ് ചെയർമാൻ പി.വി അബ്ദുൽ വഹാബ് എം.പിക്ക് നൽകി. ജെ.എസ്.എസിലെ മുതിർന്ന പഠിതാവ് ശ്രീമതി മാണിയമ്മ, നിലമ്പൂരിലെ സി.ഡി.എസ് ശ്രീമതി ആമിന എന്നിവരേയും അമൽകോളേജ് അദ്ധ്യാപികമാരായ ധന്യ, സിനി, നിശ എന്നിവരേയും പരിപാടിയിൽ വെച്ച് ആദരിച്ചു. ജെ.എസ്.എസ് മെമ്പറും കൗൺസിലറുമായ ശ്രീമതി ബുഷ്റ അദ്ധ്യക്ഷയായി. വ്യവസായ വകുപ്പ് ഓഫീസർ പി.സി വിനോദ്, പീവീസ് സ്കൂൾ പ്രിൻസിപ്പൾ ദീപ.കെ, സമദ് ചീമാടൻ, കൗൺസിലർ സമീറ അസീസ് എന്നിവർ ആശംസകൾ അറിയിച്ചു. ജെ.എസ്.എസ്. ഡയറക്ടർ വി.ഉമ്മർകോയ സ്വാഗതവും പ്രോഗ്രാം ഓഫീസർ ദീപ നന്ദിയും പറഞ്ഞു.