അഞ്ചു ദിവസം നീണ്ടു നിന്ന് ദിശ വിപണന മേള

കര കൌശല വ്സ്തുക്കള്, തുണിത്തരങ്ങള്, വിവിധ തരം അച്ചാറുകള്, മെഹന്തി ഫെസ്റ്റ്, ആയുർവേദ തെറാപ്പി, ആദിവാസി വനവിഭവങ്ങള്, ചക്ക കൊണ്ടുള്ള ഉല്പന്നങ്ങള്, ജാം ജെല്ലി സ്ക്വാഷുകള്, മുളയുല്പന്നങ്ങള്... നിലന്പൂർ പാട്ടുല്സവ നഗരിക്ക് സമീപം ആനച്ചന്തം തീർത്ത് ജെ  എസ് എസ് ഒരുക്കിയ മെഗാ എക്സിബിഷന് വിഭവസമൃദ്ധിയാല് ജനശ്രദ്ധ നേടി. മാർച്ച് 8 നു തുടങ്ങി 12 ന് അവസാനിച്ച എക്സിബിഷന് അഞ്ചു ദിവസം നീണ്ടു നിന്നു. നബാർഡുമായി ചേർന്നാണ് ജെ എസ് എസ് വിപണനമേള വിപുലമായി ഒരുക്കിയത്. പതിനാല് സ്റ്റാളുകളില് നിന്നായി 540000 രൂപയുടെ വില്പനയാണ് നടന്നത്. ആയിരക്കണക്കിന് ആളുകള് സന്ദർശിച്ചു. ജെ എസ് എസിനു കീഴില് ആരംഭിച്ച നിലവിലെ തൊഴില് സംരംഭകരുടെ വിവിധ തരം ഉല്പന്നങ്ങളാണ് എക്സിബിഷനില് ഒരുക്കിയിരിക്കുന്നത്. പി വി അന് വർ എം എല് എ എക്സിബിഷന് ഉദ്ഘാടനം ചെയ്തു