മുന്നൂറ് സംരംഭകരെ ആദരിച്ചു, അഭിമാന നിറവില് ജെ എസ് എസ്

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജെ എസ് എസിനു കീഴില് തൊഴല് പരിശീലനം പൂർത്തീകരിച്ച് സംരംഭങ്ങള് ആരംഭിച്ച 300 പേരെ ആദരിച്ചു. റെഡിമെയ്ഡ് വസ്ത്ര നിർമാണം, ഭക്ഷ്യ സംസ്കരണം, കരകൌശല വസ്തു നിർമാണം, അലൂമിനിയം ഫാബ്രിക്കേഷന്, ജാം ജെല്ലി നിർമാണം, കേക്ക് യൂണിറ്റുകള് തുടങ്ങിയ മേഖലകളിലാണ് ഉദ്പാതന യൂണിറ്റുകള് ആരംഭിച്ചിട്ടുള്ളത്. സംരംഭം തുടങ്ങിയവരില് തൊണ്ണൂറ് ശതമാനവും സ്ത്രീകളാണ്. സംരംഭക്ത്വ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്ഡ് പി പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാന് മാട്ടുമ്മല് സലീം അദ്ധ്യക്ഷത വഹിച്ചു. സംരംഭകർക്ക് മെഡലും സർട്ടിഫിക്കറ്റുകളും പി വി അബ്ദുല് വഹാബ് എം പി വിതരണം ചെയ്തു. സംരംഭകർക്ക് അവരുടെ ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിന് ഓണ്ലെെന് സംവിധാനവും പ്രത്യേക മേളകളും സംഘടിപ്പിക്കുമെന്ന് ജെ എസ് എസ് ചെയർമാന് പറഞ്ഞു.